അഫ്ഗാനിലെയും ഇറാഖിലെയും യു.എസ് സേനയെ വീണ്ടും കുറക്കുന്നു
വാഷിങ്ടൺ: അഫ്ഗാനിസ്താനിലെയും ഇറാഖിലെയും സൈനികസാന്നിധ്യം വീണ്ടും കുറക്കുന്നതായി അമേരിക്ക. അഫ്ഗാനിലെയും ഇറാഖിലെയും യു.എസ് സൈനികരെ നാട്ടിൽ തിരിച്ചെത്തിക്കുമെന്ന ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിെൻറ ഭാഗമായാണ് പടിയിറങ്ങുംമുമ്പുള്ള തീരുമാനം.
ജനുവരി പകുതിയോടെ ഇരു രാജ്യങ്ങളിലെയും യു.എസ് സൈനികരുടെ എണ്ണം 2500 ആയി കുറക്കുമെന്ന് ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ സി. മില്ലർ അറിയിച്ചു.
എന്നാൽ, തീരുമാനത്തെ നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ െഡമോക്രാറ്റിക് പാർട്ടി എതിർത്തു. ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ് നടപടിയെന്ന് െഡമോക്രാറ്റിക് അംഗങ്ങൾ പറഞ്ഞു. ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും തീരുമാനത്തിനെതിരെ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.