ബി 21 ആണവ ബോംബർ വിമാനം അവതരിപ്പിച്ച് യു.എസ്

ന്യൂയോർക്: ബി 21 പുതുതലമുറ ആണവ ബോംബർ വിമാനം അവതരിപ്പിച്ച് അമേരിക്ക. ലോകത്തിലെ ഏതു ഭാഗത്തും റഡാറുകളില്‍പെടാതെ സഞ്ചരിച്ച് ആക്രമിക്കാൻ ശേഷിയുള്ളവയാണ് ഈ ബോംബര്‍ വിമാനങ്ങള്‍.

ഒന്നിന് 700 ദശലക്ഷം ഡോളർ വിലയുള്ള ബി 21 വിമാനം 100 എണ്ണമെങ്കിലും സ്വന്തമാക്കാനാണ് അമേരിക്കൻ വ്യോമസേനയുടെ തീരുമാനം. നിർമാണ ഘട്ടത്തിലുള്ള ബി 21 വിമാനം 2026ലോ 2027ലോ യു.എസ് വ്യോമസേനക്ക് കൈമാറുമെന്നാണ് കരുതുന്നത്. നോർത്ത് റോപ് ഗ്രൂമാൻ കമ്പനിയാണ് അമേരിക്കൻ സേനക്ക് വേണ്ടി ബി 21 യുദ്ധവിമാനം നിർമിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ബി 52, ബി 2, റോക് വൺ ബി 1 ലാൻസർ ബോംബര്‍ വിമാനങ്ങളുടെ പകരക്കാരനായാണ് ബി 21 ബോംബര്‍ വിമാനങ്ങളുടെ വരവ്. 21ാം നൂറ്റാണ്ടില്‍ അമേരിക്ക ആദ്യമായി നിർമിക്കുന്ന ബോംബര്‍ വിമാനമാണിത്.

2008 ഫെബ്രുവരിയിൽ ബി 52 വിമാനം ആന്‍ഡേഴ്‌സൻ വ്യോമസേന കേന്ദ്രത്തില്‍നിന്ന് പറന്നുയരുന്നതിനിടെ സാങ്കേതിക തകരാര്‍മൂലം തകർന്നതിനെ തുടർന്നാണ് യു.എസ് സാങ്കേതിക പിഴവുകൾ പരിഹരിച്ച് നവീകരിച്ച അത്യാധുനിക ബോംബർ വിമാനം നിർമിക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - The US introduced the B-21 nuclear bomber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.