പെറു: 800 വർഷം പഴക്കമുള്ള മമ്മി കൈവശം വെച്ച യുവാവ് പിടിയിലായി. ഇത് തന്റെ ആത്മീയ കാമുകിയാണെന്നാണ് ഇയാൾ പറയുന്നത്. പെറുവിലാണ് സംഭവം. 26 കാരനായ ജൂലിയോ സീസർ ബെർമെജോ എന്നയാളാണ് അറസ്റ്റിലായത്.
തന്നോടൊപ്പമുള്ളത് മമ്മിയാണെന്ന് യുവാവിന് അംഗീകരിക്കാന്‍ കഴിയുന്നില്ലത്രെ. പൊലീസ് നിരവധി തവണ മനസിലാക്കാന്‍ ശ്രമിച്ചിട്ടും ഇത് തന്റെ ആത്മീയ കാമുകിയാണന്ന വാദത്തില്‍ ഉറച്ചുനിൽക്കുകയാണ് ഇയാൾ. വര്‍ഷങ്ങളായി ജുവാനിറ്റ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും ഒരുമിച്ച് ഒരു കട്ടിലിലാണ് ഉറങ്ങുന്നതെന്നുമാണ് ഇയാള്‍ പറയുന്നത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് തന്റെ പിതാവാണ് മമ്മിയെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ചെറുപ്പം മുതല്‍ തന്റെ സന്തതസഹചാരി ആയിരുന്നു എന്നും യുവാവ് വാദിക്കുന്നു.
ഇയാളുടെ കൈവശമുള്ളത് 800 വര്‍ഷം പഴക്കമുള്ള മമ്മിയാണെന്ന് പഠനത്തിൽ വ്യക്തമാകുകയായിരുന്നു. പ്യൂണോയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരുഷന്റേതാണ് മമ്മി എന്നാണ് പെറു സാംസ്‌കാരിക മന്ത്രാലയം പറയുന്നത്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പെറു സംസ്‌കാരിക മന്ത്രാലയം മമ്മി ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.