ബ്രസീലിലെ കാലാവസ്ഥാ സമ്മേളനം കൈയ്യടക്കിയത് ലോകത്തെ എണ്ണ കമ്പനികളുടെ ലോബി; പ​​​ങ്കെടുത്തത് 599 പ്രതിനിധികൾ

ബ്രസീൽ: കാലാവസ്ഥാ വ്യതിതാന സമ്മേളനത്തിൽ (കോപ് 30) എണ്ണ ലോബിക്ക് എന്തുകാര്യം എന്നല്ലേ; എന്നാൽ കാര്യമുണ്ട്. ​ബ്രസീലിൽ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെക്കാൾ കൂടുതൽ പ​ങ്കെടുത്തത് അന്താരാഷ്ട്ര എണ്ണ ലോബിയുടെ വമ്പൻമാരായ പ്രതിനിധികളായിരുന്നു.

ലോകത്ത് കാലാവസ്ഥാ വ്യതിയാനം ​കൊണ്ട് ദുരിതമനുഭവിക്കുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങൾ അതിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെയും കൃഷിയെയും ബാധിക്കാതെയും എ​ന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം എന്ന് തീരുമാനിക്കുന്ന സമ്മേളനത്തിൽ കലാവസ്ഥാ വ്യതിയാന ദുരന്തം അനുഭവിക്കുന്ന പത്ത് രാജ്യങ്ങളിലെ പ്രതിനിധികളെക്കാൾ കൂടുതൽ എണ്ണം ആളുകൾ പ​ങ്കെടുത്തത് ലോകത്തെ എണ്ണ ലോബിയുടെ പ്രതിനിധികൾ.

എല്ലാ എണ്ണ ഉത്പാദക കമ്പനികളും ഒരു രാജ്യമായി കണക്കാക്കിയാൽ ബ്രസീലിൽ നടന്ന സമ്മേളനത്തിൽ ആതിഥേയരായ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിനിധികൾ ഇവരുടേതായിരുന്നു. 2021 മുതൽ ഈ സമ്മേളനത്തിൽ ഇതുവരെ പ​ങ്കെടുത്തത് ഇവരുടെ 1602 പ്രതിനിധികൾ. ലോകത്തെ എണ്ണ-ഗ്യാസ് പ്രമുഖൻമാരായ കമ്പനികളുടെ പ്രതിനിധികളാണ് ഇവർ.

കാലാവസ്ഥാവ്യതിയാനത്തിൽ പല രാജ്യങ്ങളുടെയും പരിദേവനങ്ങൾക്ക് ഇവിടെ സ്ഥാനമുണ്ടായിരുന്നില്ല. ഉയർന്നു കേട്ടത് എണ്ണലോബിയുടെ വാക്കുകൾ. ലോകത്ത് കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്നതിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒന്നാണ് പെട്രോളിയം ഉത്പന്നങ്ങൾ എരിയുന്നിലൂടെ അന്തരീക്ഷത്തിനുണ്ടാകുന്ന മലിനീകരണം. എന്നാൽ ഇവരുടെ ന്യായവാദങ്ങൾക്കായിരുന്നു ഇവിടെ പ്രാധാന്യം.

ഇവിടെ സബ്ജക്ട് എക്സ്പർട്ടുകൾക്കും ഗവേഷകർക്കും മറ്റ് പ്രതിനിധികൾക്കും കൊടുക്കേണ്ട ബാഡ്ജുകളൊക്കെ കൊണ്ടുപോയത് എണ്ണക്കമ്പനിക്കാർ. ഇങ്ങനെ ഇവിടെ നുഴഞ്ഞുകയറിയത് 599 പ്രതിനിധികളാണ്.

ഫ്രാൻസ് 22 പ്രമുഖ കമ്പനിക്കാരെയാണ് കെണ്ടുവന്നത്. ജപ്പാനിൽ നിന്ന് 33 ​പേർ പ​ങ്കെടുത്തു. മിസ്റ്റുബിഷി, ഒസാക്ക തുടങ്ങിയ കമ്പനിക്കാർ. നോർവേയിൽ നിന്ന് 17 പേർ. ഗ്യാസ് രാജാക്കൻമാരായ ഇക്വിനോർ കമ്പനി ഉൾപ്പെടെയുള്ളവർ.

‘ജനങ്ങളെയും ഈ ഭൂമിയെയും സംരക്ഷിക്കാനായി നടത്തുന്ന സമ്മേളനത്തിലെ തീരുമാനങ്ങൾ രൂപീകരിക്കുന്നത് ഭൂമിയെ നശിപ്പിക്കുന്നവരുടെ ചുമതലയായിരിക്കുന്നു’- സെന്റർ ഫോർ ഇന്റർനാഷണൽ എൻവറോൺമെന്റൽ ലോയുടെ പ്രതിനിധി ലിയൻ വൻഡ​മെ പറയുന്നു.

Tags:    
News Summary - The climate conference in Brazil was taken over by the lobby of the world's oil companies; 599 delegates participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.