ഗസ്സ: ഇസ്രായേൽ ഗസ്സയിൽ കരയാക്രമണം തുടങ്ങിയതോടെ കടുത്ത ദുരിതത്തിൽ ഫലസ്തീനികൾ. ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ ഉപേക്ഷിച്ച് ഖാൻ യൂനിസ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ് ഗസ്സയിലെ ജനങ്ങൾ. പലായനത്തിന്റെ ദുഃഖകരമായ അനുഭവങ്ങളാണ് ഗസ്സയിൽ നിന്നും ബി.ബി.സി വിവരിക്കുന്നത്.
മൂന്ന് മക്കളുടെ അമ്മയായ 32കാരി ലിന-അൽ-മഗറേബിയാണ് ഗസ്സയിൽ നിന്നും പലായനം ചെയ്യുന്നതിന്റെ ദുരിതങ്ങൾ വാർത്താചാനലിനോട് വിശദീകരിച്ചത്. പത്ത് മണിക്കൂർ എടുത്താണ് അവർ ഗസ്സയിൽ നിന്നും ഖാൻ യൂനിസിലെത്തിയത്. ഇതിന് കൂലിയായി 735 പൗണ്ട് നൽകേണ്ടി വന്നു. ടെന്റ് വാങ്ങാനും പണം നൽകേണ്ടി വന്നു. ജീവിതസമ്പാദ്യമായ സ്വർണം വിറ്റാണ് ഇതിനുള്ള പണം കണ്ടെത്തിയത്. വീടൊഴിയാൻ വിസമ്മതിച്ചപ്പോൾ ഇസ്രായേലി ഉദ്യോഗസ്ഥർ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
റാഷിദ് തീരദേശ റോഡിലൂടെ മാത്രമാണ് ഗസ്സയിൽ നിന്നും ജനങ്ങളെ കുടിയൊഴിഞ്ഞ് പോകാൻ ഇസ്രായേൽ നിലവിൽ അനുവദിക്കുന്നത്. റോഡിൽ കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് ആളുകൾ പരാതി പറയുന്നത്. വീടൊഴിയാൻ വിസമ്മതിച്ചപ്പോൾ ഇസ്രായേൽ ഈ ആവശ്യം ഉന്നയിച്ചുള്ള ലീഫ്ലെറ്റുകൾ വ്യാപകമായി വീട്ടിൽ വിതറിയെന്നും തുടർന്ന് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അഞ്ച് കുട്ടികളുടെ അമ്മയായ 38കാരി നിവിൻ ഇമാദ് അൽ-ദിൻ പറഞ്ഞു. വലിയ ട്രക്ക് വിളിക്കാൻ പണമില്ലാത്തതിനാൽ ഫർണീച്ചർ ഉൾപ്പടെയുള്ള സാധനങ്ങൾ കൊണ്ടു പോകാൻ സാധിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചെറിയൊരു ട്രക്ക് വാടകക്കെടുത്ത് പലായനം ചെയ്യുന്നതിന് 3000 പൗണ്ട് വരെയാണ് ചെയ്യുന്നത്. അഞ്ച് പേർക്ക് താമസിക്കാുള്ള ഒരു ടെന്റിന് 840 പൗണ്ടും നൽകണം. ട്രക്കിന് കൊടുക്കാൻ പണമില്ലാത്തതിനാൽ പലരും കിലോ മീറ്ററുകൾ നടന്നാണ് പലായനം നടത്തുന്നത്. ഇതിനും കഴിയാത്തവർ ഇസ്രായേൽ ഭീഷണിക്കിടയിലും വീടുകളിൽ തന്നെ തുടരുകയാണ്.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയതായി യു.എൻ അന്വേഷണ കമീഷൻ
യുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷൻ. 1948ലെ വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ മാനദണ്ഡങ്ങളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും സുരക്ഷാ സേനയും ഒരു ദേശീയ, വംശീയ, അല്ലെങ്കിൽ മതപരമായ സംഘത്തിനെതിരെ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും 72 പേജുള്ള രേഖ ആരോപിക്കുന്നു.
സാധാരണക്കാർക്കും സംരക്ഷിത വസ്തുക്കൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ ഒരു ജനവിഭാഗത്തിന് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക, തടവുകാരോട് കഠിനതരമായ പെരുമാറ്റം, നിർബന്ധിത സ്ഥലംമാറ്റം, പരിസ്ഥിതി നാശം എന്നിവയാണവ.
2023 ഒക്ടോബർ 7ന് ഹമാസും മറ്റ് ഫലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ മറ്റ് ഗുരുതരമായ ലംഘനങ്ങളും നടത്തിയതായും ഇസ്രായേൽ സുരക്ഷാ സേന ഗസ്സയിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായും കമീഷൻ നേരത്തെ നിഗമനത്തിലെത്തിയിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ശക്തവും ആധികാരികവുമായ കണ്ടെത്തലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണിപ്പോൾ പുറത്തുവിട്ടതെന്ന് കമീഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.