എക്കച്ചായി, ലക്സാന
ചുംബനത്തിലൂടെ ലോക റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ വേര്‍പിരിയുന്നു. 58 മണിക്കൂര്‍ 35 മിനിറ്റ് നേരം നിര്‍ത്താതെ ചുംബിച്ച് 2013ല്‍ ഗിന്നസ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ തായ്‌ലന്‍റ് സ്വദേശികളായ എക്കച്ചായി, ലക്സാന എന്നിവരാണ് വിവാഹമോചിതരാകുകയാണെന്ന് അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി ദമ്പതികൾ വേർപിരിയൽ പ്രഖ്യാപിച്ചത് നിരവധി ആരാധകരെ നിരാശരാക്കി. വേർപിരിയലിനുള്ള കാരണങ്ങൾ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ബി.ബി.സി പോഡ്‌കാസ്റ്റായ വിറ്റ്നസ് ഹിസ്റ്ററിയിൽ സംസാരിക്കവെ എക്കച്ചായ് വേർപിരിയൽ സ്ഥിരീകരിച്ചു. എന്നാൽ തങ്ങളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"എനിക്ക് വളരെ അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമായിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് വളരെക്കാലം ചെലവഴിച്ചു. അവ ഓര്‍മയില്‍ എക്കാലവും സൂക്ഷിച്ചുവെക്കും. പക്ഷേ ഇപ്പോള്‍ പിരിയാന്‍ സമയമായി" -എക്കച്ചായ് പറഞ്ഞു.
2011-ലാണ് ഇരുവരും ആദ്യ ലോക റെക്കോർഡ് നേടുന്നത്. 46 മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്ന ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ലോക റെക്കോർഡായിരുന്നു എക്കച്ചായിക്കും ലക്സാനക്കും ആദ്യമായി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.