ശരീര സാമ്പിൾ രഹസ്യമായി വിദേശ ലാബിൽ എത്തിച്ച് പരിശോധിച്ചു; റഷ്യൻ പ്രതിപക്ഷ നേതാവ് നാവൽനിയുടെ മരണം വിഷബാധയേറ്റു തന്നെയെന്ന് വിധവ

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നാവൽനിയുടെ മരണം വിഷബാധയേറ്റായിരുന്നുവെന്ന് വിധവ യൂലിയ നാവൽനയ. രഹസ്യമായി കടത്തിയ സാമ്പിളുകൾ വെച്ച് രണ്ട് വിദേശ ലബോറട്ടറികളിൽ നടത്തിയ പരിശോധനകൾ ഇത് സ്ഥിരീകരിച്ചതായി അവർ പറഞ്ഞു.

2024 ഫെബ്രുവരി 16നാണ് ജയിലിലായിരിക്കെ 47കാരനായ നാവൽനി പെട്ടെന്ന് മരണപ്പെടുന്നത്. ആർട്ടിക് മേഖലയിലെ ജയിലിലായിരുന്നു. നാവൽനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം ക്രെംലിൻ നിഷേധിക്കുന്നുണ്ട്.

ഭർത്താവ് സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നെങ്കിലും മരണത്തിന് തലേന്നത്തെ ദൃശ്യങ്ങൾ അപ്രത്യക്ഷമായതായും യൂലിയ ആരോപിച്ചു. ജയിലിലേതെന്ന് കരുതുന്ന ഫോട്ടോകൾ നേരത്തേ പുറത്തുവന്നിരുന്നു. ഓക്സ്ഫഡ് നിഘണ്ടു, ഒരു നോട്ട്ബുക്ക് എന്നിവക്കരികിലായി തറയിൽ ഛർദിയും രക്തവും ചിത്രങ്ങളിൽ ദൃശ്യമാണ്.

മുമ്പും പ്രതിപക്ഷ നേതാക്കളെ വധിച്ചെന്ന ആരോപണം റഷ്യൻ ഭരണകൂടത്തിനെതിരെയുള്ളതാണ്. 2006ൽ ലണ്ടനിൽ അലക്സാണ്ടർ ലിറ്റ്‍വിനെങ്കോ പോളോണിയം വഴിയും 2018ൽ സാലിസ്ബറിയിൽ സെർജി സ്ക്രിപാലും വിഷവസ്തുക്കൾ വഴിയും കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Tests show Navalny was poisoned in jail, his widow says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.