Posted On
date_range Updated On
date_range തുർക്കിയ പാർലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
അങ്കാറ: തുർക്കിയ തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കാറിലെത്തിയ ഭീകരൻ പുറത്തിറങ്ങി സ്വയം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
ഞായറാഴ്ച രാവിലെയാണ് പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരർ ആക്രമണം നടത്തിയത്. ഭീകരരിൽ ഒരാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് മന്ത്രി അലി യെർലിക്കായ പറഞ്ഞു.
പാർലമെന്റ് സമ്മേളനം പുനഃരാരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.