ന്യൂയോർക്ക്: മദ്യലഹരിയിൽ വാഹനമോടിച്ച് രണ്ടു കൗമാരക്കാരായ ടെന്നിസ് താരങ്ങളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് യു.എസ് കോടതി 25 വർഷം തടവ് വിധിച്ചു. അമൻദീപ് സിങ് എന്ന 36കാരനാണ് ശിക്ഷിക്കപ്പെട്ടത്.
ന്യൂയോർക്കിനടുത്ത് ലോങ് ഐലൻഡിൽ 2023 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിർമാണക്കമ്പനിയിൽ േപ്രാജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു അമൻദീപ്.
150 കി.മീ വേഗത്തിൽ ഇയാൾ ഓടിച്ച ട്രക്ക് നാല് ടെന്നിസ് താരങ്ങൾ സഞ്ചരിച്ച കാറിൽ ഇടിച്ചു.
14 കാരായ ഏതൻ ഫാൽകോവിറ്റ്സ്, ഡ്ര്യൂ ഹാസൻബീൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് പ്രതി കൊക്കെയ്നും മദ്യവും അമിത തോതിൽ ഉപയോഗിച്ചിരുന്നതായി കോടതിയിൽ തെളിഞ്ഞു. അനുവദനീയമായതിന്റെ ഇരട്ടി അളവിൽ മദ്യത്തിന്റെ അംശം പ്രതിയുടെ രക്തത്തിൽ അടങ്ങിയതായി പരിശോധനയിൽ തെളിഞ്ഞിരുന്നു.
അപകട ശേഷം സൂപ്പർ മാർക്കറ്റിന്റെ പിറകിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ട്രക്കിൽനിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ശിക്ഷയിൽ ഇളവ് ഉണ്ടാകില്ലെന്ന് നസാഉ കൺട്രി ഡിസ്ട്രിക്റ്റ് അറ്റോണി ജയിംസ് കുറ്റാർനോസ് അറിയിച്ചു.
മിനോളയിലെ കോടതി മുറിയിൽ വിധി കേൾക്കാൻ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.