ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ; ലബനാനിൽ മരണം 31

ബൈറൂത്ത്: ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ലബനാനിൽ ഇസ്രായേൽ നടത്തിയ ബോംബിങിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31ആയി. അതേസമയം ഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചു. ഹിസ്ബുല്ലക്കെതിരെ മാരക ആക്രമണ പരമ്പര ആരംഭിച്ചിട്ടുണ്ടെന്ന് ഇസ്രായേലി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ പറഞ്ഞതായി ‍അൽജസീറ റിപ്പോർട്ട് ചെയ്തു.

ആക്രമണം രൂക്ഷമയതോടെ ലബനാനിൽ നിന്ന് പലായനം ആരംഭിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ലെബനന്റെ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബൈറൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ദക്ഷിണ ലെബനാനിലും ഇസ്രായേലി വ്യോമാക്രമണം നടന്നത്. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ മേഖലയിൽ 11 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നോർത്തേൺ ഇസ്രായേലിലെ ഹൈഫയിലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയത്. 

Tags:    
News Summary - Israel declares war on Hezbollah; death toll in Lebanon rises to 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.