Posted On
date_range Updated On
date_range ഇറാനിൽ ബസ് മലയിടുക്കിലേക്ക് പതിച്ച് 10 മരണം
തെഹ്റാൻ: ഇറാനിൽ വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോവുകയായിരുന്ന മിനിബസ് മലയിടുക്കിലേക്കു പതിച്ച് 10 പേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
അസർബൈജാനോട് അടുത്ത മേഖലയിൽ വർസാഗാനിലാണ് സംഭവം. തബ്രീസ് നഗരത്തിൽനിന്നുള്ള പവർവതാരോഹകരായിരുന്നു മിനി ബസിലുണ്ടായിരുന്നത്.
സീറ്റ് ബെൽറ്റ് ധരിച്ചവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് പ്രവിശ്യ എമർജൻസി സർവിസ് വക്താവ് വാഹിദ് ഷാദിനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.