കോവിഡ്​ ഡെൽറ്റ വകഭേദം പടരുന്നു; സിഡ്​നിയിൽ കർശന ലോക്​ഡൗൺ

സിഡ്​നി: കോവിഡ്​ 19ന്‍റെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെ ലോക്​ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ ആസ്​ട്രേലിയയിലെ സിഡ്​നി നഗരം. പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപന സാധ്യത മുന്നറിയിപ്പ്​ അധികൃതർ നൽകിയതോടെയുമാണ്​ നിയന്ത്രണം.

'അവശ്യക്കാര്യങ്ങൾക്കല്ലാതെ നിങ്ങൾ വീടുവിട്ട്​ പുറത്തിറങ്ങരുത്​' -നഗര അധികൃതർ അറിയിച്ചു. 50ലക്ഷം ജനങ്ങൾ വസിക്കുന്ന സിഡ്​നിയിൽ 24 മണിക്കൂറിനിടെ 44 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

സിഡ്​നിയിൽ ഇപ്പോൾ ലോക്​ഡൗൺ മൂന്നാമത്തെ ആഴ്ചയാണ്​ തുടരുന്നത്​. വാക്​സിൻ സ്വീകരിക്കാത്ത ഒരു വിഭാഗംപേരിൽ കോവിഡ്​ പടരുന്നതോടെയാണ്​ ലോക്​ഡൗൺ കടുപ്പിക്കാനുള്ള തീരുമാനം.

ജൂൺ മധ്യത്തിൽ സിഡ്​നിയിൽ 439 പുതിയ കേസുകൾ റി​േപ്പാർട്ട്​ ചെയ്​തിരുന്നു. തുടർന്നാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​.

ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച്​ രോഗവ്യാപനം കുറവാണ്​ ആസ്​ട്രേലിയൻ നഗരങ്ങളിൽ. രോഗവ്യാപനം തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ കഴിയുന്നതോടെയായിരുന്നു ഇത്​. ആസ്​ട്രേലിയൻ ജനസംഖ്യയിൽ ഒമ്പതുശതമാനം ​പേരാണ്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചത്​.

ലോക്​ഡൗൺ നിയന്ത്രണം ശക്തമാക്കുന്നതേ​ാടെ രണ്ടുപേരിൽ കൂടുതൽ പൊതുസ്​ഥലത്ത്​ ഒത്തുകൂടാൻ പാടില്ല. മറ്റും അനാവശ്യ യാത്രകൾ അനുവദിക്കില്ല. കൂടാതെ നിലവിലുണ്ടായിരുന്ന ലോക്​ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

Tags:    
News Summary - Sydney Tightens Lockdown Amid Record 2021 Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.