ഇറാൻ പ്രക്ഷോഭത്തിന് പിന്തുണ; നടി അറസ്റ്റിൽ

തെഹ്റാൻ: ഇറാനിൽ ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ച പ്രമുഖ നടി അറസ്റ്റിൽ. ഹെൻഗമിഹ് ഗാസിയാനിയാണ് (52) അറസ്റ്റിലായത്. നിയമത്തിനു മുന്നിൽ ഹാജരാകാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരുപക്ഷേ ഇത് തന്റെ അവസാന പോസ്റ്റായിരിക്കാം എന്നും പറഞ്ഞ് അവർ വിഡിയോ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

ഇറാൻ സർക്കാർ കുട്ടികളുടെ കൊലപാതകിയാണെന്നും 50ലേറെ കുട്ടികളെ അധികൃതർ കൊന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇവർ ആരോപിച്ചിരുന്നു. അറസ്റ്റിനുമുമ്പ് ഷോപ്പിങ് തെരുവിൽ തലമറയ്ക്കാതെ മുടി പോണിടെയ്ൽ കെട്ടുന്ന വിഡിയോ പങ്കുവെച്ച ഗാസിയാനി എന്തു സംഭവിച്ചാലും അവസാന ശ്വാസം വരെ ഇറാൻ ജനതക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഗാസിയാനി അടക്കം എട്ടുപേർക്ക് സമൻസ് അയച്ചിട്ടുണ്ടെന്ന് സർക്കാർ വെബ്സൈറ്റായ മിസാൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Support for Iran Uprising; The actress was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.