Posted On
date_range Updated On
date_range നഗ്നനായെത്തി പൊലീസ് പട്രോൾ വാഹനം മോഷ്ടിച്ചു; യുവാവിന്റെ ദൃശ്യങ്ങൾ വൈറൽ
വാഷിങ്ടൺ: യു.എസ് സ്റ്റേറ്റായ നേവാദയിൽ നഗ്നനായെത്തി പട്രോൾ വാഹനം മോഷ്ടിച്ച് യുവാവ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 11 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്.
ന്യൂസ് ഏജൻസിയായ റോ അലേർട്ട്സിന്റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നേവാദയിലെ ലാസ്വേഗാസിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലാസ്വേഗാസ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ശേഷം ഇയാൾ വാഹനവുമായി കടന്നുകളയുകയായിരുന്നു.
പൊലീസുകാരന്റെ മെട്രോ ഫോർഡ് F-150 വാഹനമാണ് ഇയാൾ മോഷ്ടിച്ചത്. വാഹനവുമായി പോകുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ചെയ്തു. കാബുലിസാൻ എന്നയാളാണ് വാഹനവുമായി കടന്നതെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.