കൂട്ടക്കുഴിമാടങ്ങളെ ചൊല്ലി രോഷം അണ​െപാട്ടി കാനഡ; വിക്​ടോറിയ, എലിസബത്ത്​ രാജ്​ഞിമാരുടെ പ്രതിമകൾ തകർത്തു

ഓട്ടവ: ഗോത്രവർഗക്കാരായ കുട്ടികളെ സംസ്​കാരം പഠിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്ന്​ കൊടുംപീഡനങ്ങൾക്കിരയാക്കി മരണത്തിന്​ വിട്ടുകൊടുത്ത സംഭവങ്ങൾ വ്യാപകമായി പുറത്തുവന്നു തുടങ്ങിയതോടെ കാനഡയിൽ രോഷം പുകയുന്നു. കുട്ടികളെ പാർപിച്ച റസിഡൻഷ്യൽ സ്​കൂൾ പരിസരങ്ങളിൽ നൂറുകണക്കിന്​ മൃതദേഹാവശിഷ്​ടങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നത്​. ആയിരക്കണക്കിന്​ കുട്ടികൾ ഈ സ്​കുളുകളിൽ കൊല്ലപ്പെട്ടതായി സർക്കാർ സ്​ഥിരീകരിച്ചിരുന്നു.

ജൂലൈ ഒന്ന്​ കാനഡ ദിനമായി ആചരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും പ്രതിഷേധമുയർന്നു. 'വംശഹത്യയിൽ അഭിമാനമില്ല' എന്ന്​ മുദ്രാവാക്യമുയർത്തി ആയിരങ്ങളാണ്​ പ്രതിഷേധ പരിപാടികളിൽ പ​ങ്കെടുത്തത്​. ഇതി​െൻറ തുടർച്ചയായിട്ടാണ്​ കോളനി കാലത്തി​െൻറ ഓർമകളായ രാജ്​ഞിമാരുടെ പ്രതിമകൾ തകർത്തത്​്​. വിന്നിപെഗിൽ നടന്ന പ്രതിഷേധത്തിനിടെയാണ്​ വിക്​ടോറിയ രാജ്​ഞിയുടെ പ്രതിമ തകർത്തത്​. ഗോത്രവർഗക്കാരുടെ വേഷമണിഞ്ഞെത്തിയവർ പ്രതിമ മറിച്ചിട്ട്​ ചുറ്റുംനിന്ന്​ നൃത്തം ചെയ്​തു. തൊട്ടടുത്ത്​ സ്​ഥാപിച്ചിരുന്ന എലിസബത്ത്​ രാജ്​ഞിയുടെ പ്രതിമയും മറിച്ചിട്ടു. കാനഡ ബ്രിട്ടീഷ്​ സാമ്രാജ്യത്തി​െൻറ ഭാഗമായിരുന്ന കാലത്താണ്​ വിക്​ടോറിയ രാജ്​ഞി ജീവിച്ചിരുന്നതെങ്കിൽ, രാജ്യം സ്വതന്ത്രമായ ഇക്കാലത്തും പേരിനെങ്കിലും പരമോന്നത മേധാവിയാണ്​ എലിസബത്ത്​​ രാജ്​ഞി.

അടുത്തിടെ നടന്ന ഖനനങ്ങളിൽ മാത്രം ബ്രിട്ടീഷ്​ കൊളംബിയയിലും സാസ്​കചെവാനിലുമായി 1,000 ഓളം ശ്​മശാനങ്ങളാണ്​ കണ്ടെത്തിയത്​. സർക്കാർ സാമ്പത്തിക സഹായത്തോടെ കത്തോലിക സഭ നടത്തിയ റസിഡൻഷ്യൽ സ്​കൂളുകളിലാണ്​ നിരവധി കുരുന്നുകൾ മരണത്തിന്​ കീഴടങ്ങിയിരുന്നത്​. 1996 വരെ 165 വർഷം നിലനിന്ന സ്​കൂളുകളിൽ നടന്നത്​ സാംസ്​കാരിക വംശഹത്യയാണെന്നായിരുന്നു ട്രൂത്​ ആൻറ്​ റീകൺസിലിയേഷൻ കമീഷൻ ക​ണ്ടെത്തൽ. 

Tags:    
News Summary - Statues of Queen Victoria, Queen Elizabeth II toppled in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.