വാഷിങ്ടൺ: രാമായണ, മഹാഭാരത കഥകൾ കേട്ടുവളർന്ന ബാല്യകാലം തനിക്കുണ്ടായിരുന്നുവെന്നും അതിനാൽതന്നെ എല്ലായ്പ്പോഴും ഇന്ത്യക്ക് തെൻറ മനസിൽ പ്രത്യേക സ്ഥാനമുണ്ടെന്നും യു.എസ് മുൻ പ്രസിഡൻറ് ബറാക്ക് ഒബാമ. ഒബാമയുടെ ഏറ്റവും പുതിയ പുസ്തകമായ 'എ പ്രോമിസ്ഡ് ലാൻഡി'ലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശം.
ഇന്ത്യയുടെ വലിപ്പകൂടുതലോ, ലോകജനസംഖ്യയുടെ ആറിലൊന്ന് ഉൾക്കൊള്ളുന്നതിെൻറയോ, രണ്ടായിരത്തോളം ഗോത്ര വൈവിധ്യങ്ങൾ ഉള്ളതിെൻറയോ എഴുന്നൂറോളം ഭാഷകൾ ജനങ്ങൾ സംസാരിക്കുന്നതിെൻറയോ ആകാം ഇന്ത്യ തെൻറ മനസിൽ ഇടംപിടിച്ചതിന് കാരണമെന്നും ഒബാമ പുസ്തകത്തിൽ പറയുന്നു.
2010ൽ പ്രസിഡൻറായിരിക്കേ ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് അവിടെ പോയിട്ടില്ല. എന്നാൽ അതിനു മുമ്പുതന്നെ ഇന്ത്യക്ക് തെൻറ സങ്കൽപ്പങ്ങളിൽ പ്രത്യേക സ്ഥാനം നൽകിയിരുന്നു.
ചിലപ്പോൾ തെൻറ കുട്ടിക്കാലം ഇന്തോനേഷ്യയിൽ ചെലവഴിച്ചപ്പോൾ രാമായണ മഹാഭാരത കഥകൾ കേട്ടതിലൂടെയോ, കിഴക്കൻ മതങ്ങളോടുള്ള താൽപര്യമോ, പാകിസ്താനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഒരു സംഘം കോളജ് സുഹൃത്തുക്കൾ ദാലും കീമയും പാചകം ചെയ്യാൻ പഠിപ്പിച്ചതിലൂടെയോ , ബോളിവുഡ് സിനിമകളിൽ താൽപര്യം തോന്നിയിരുന്നതിനാലോ ആകാം ഇന്ത്യയോട് താൽപര്യം തോന്നിയതെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചു.
2008ലെ തെരഞ്ഞെടുപ്പ് കാമ്പയിനും ഒസാമ ബിൻ ലാദെൻറ അന്ത്യവും വരെയുള്ള കാര്യങ്ങളാണ് കുറിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് പുസ്തകം. ആദ്യഭാഗം ചൊവ്വാഴ്ച മുതൽ ബുക്ക്സ്റ്റോറിൽ ലഭ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.