മനില: ഫിലിപ്പീൻസ് തീരസംരക്ഷണ സേനയുടെ കപ്പലും സപ്ലൈ ബോട്ടും ചൈനീസ് കപ്പലുമായി കൂട്ടിയിടിച്ചു. ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച ഫിലിപ്പീൻസ് കപ്പലിനെ ചൈന തടയാൻ ശ്രമിച്ചതാണ്.
പരിക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയുടെ അപകടകരവും നിരുത്തരവാദപരവുമായ നീക്കത്തിന്റെ ഫലമാണ് കൂട്ടിയിടിയെന്ന് ഫിലിപ്പീൻസ് അധികൃതർ ആരോപിച്ചു.
അതേസമയം, ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഫിലിപ്പീൻസ് കപ്പലുകൾ അനുമതി കൂടാതെ ചൈനീസ് സമുദ്രപരിധിയിൽ അതിക്രമിച്ചുകടക്കുകയാണെന്നും അവർ മനഃപൂർവം ദിശ തെറ്റിച്ച് അപകടമുണ്ടാക്കിയതാണെന്നും ചൈനീസ് തീരസംരക്ഷണ സേന പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.