സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ്​ സിറിൽ റമാഫോസക്ക്​ കോവിവിഡ്

ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ്​ സിറിൽ റമഫോസക്ക്​ കോവിഡ് -19 സ്​ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിലാണെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ഒറ്റരാത്രികൊണ്ട് 37,875 പുതിയ അണുബാധകൾ രേഖപ്പെടുത്തിയ ദിവസത്തിലാണ് പ്രസിഡന്‍റ്​ റമാഫോസക്ക്​ കോവിഡ്​ അണുബാധ സ്​ഥിരീകരിച്ചത്​.

കഴിഞ്ഞ ദിവസത്തെ 17,154 പുതിയ കേസുകളിൽ നിന്നാണ്​ ഇത്രയും അധികമായി കേസുകൾ ഉയർന്നത്​. പ്രസിഡന്‍റ്​ നല്ല മാനസികാവസ്ഥയിലാണെങ്കിലും ദക്ഷിണാഫ്രിക്കൻ നാഷനൽ ഡിഫൻസ് ഫോഴ്‌സിന്‍റെ ദക്ഷിണാഫ്രിക്കൻ മിലിട്ടറി ഹെൽത്ത് സർവീസ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി മൊണ്ട്‌ലി ഗുംഗുബെലെ പ്രസ്താവനയിൽ പറഞ്ഞു. പൂർണമായി വാക്സിനേഷൻ എടുത്ത പ്രസിഡന്‍റ്​ കേപ് ടൗണിൽ ക്വാറന്‍റീനിൽ ആണെന്നും അടുത്ത ആഴ്‌ചയിലെ പ്രസിഡന്‍റിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ഡെപ്യൂട്ടി പ്രസിഡന്‍റ്​ ഡേവിഡ് മബൂസയെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഗുംഗുബെലെ പറഞ്ഞു.

Tags:    
News Summary - South African President Cyril Ramaphosa tests positive for Covid with mild symptoms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.