കീടനാശിനിയുടെ സാന്നിധ്യം; സിംഗപ്പൂരിൽ എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിച്ചു

സിംഗപ്പൂ​ർ: സിംഗപ്പൂരിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എവറസ്റ്റ് ഫിഷ്‍കറി മസാല തിരിച്ചുവിളിച്ചു. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിംഗപ്പൂർ ഫുഡ് ഏജൻസിയാണ്(എസ്.എഫ്.എ) എവറസ്റ്റ് ഫുഡ് മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.

കാർഷിക ഉൽപ്പന്നങ്ങളിൽ ഉ​പയോഗിക്കുന്ന കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. എന്നാൽ ഇത് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാലയിലെ ഉയർന്ന അളവിലുള്ള എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായി എസ്.എഫ്.എ പറഞ്ഞു.

ഈ ഉൽപ്പന്നം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്. സംഭവത്തിൽ എവറസ്റ്റ് കമ്പനി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Singapore recalls everest fish curry masala, alleges presence of pesticide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.