സിംഗപ്പൂർ: ലണ്ടനിൽ നിന്നുള്ള വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിക്കാനിടയായതിന് പിന്നാലെ ക്ഷമ ചോദിച്ച് സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ. എസ്.ക്യു 321 വിമാനത്തിൽ യാത്രക്കാർക്കുണ്ടായ അനുഭവത്തിന് ക്ഷമ ചോദിക്കുകയാണ്. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകും. അന്വേഷണവുമായി സഹകരിക്കുമെന്നും സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ പ്രസ്താവനയിൽ അറിയിച്ചു.
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. 30 പേർക്ക് പരിക്കേറ്റു. ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം ബാങ്കോക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 10.38ന് പുറപ്പെട്ട ബോയിങ് 777–300 ഇ.ആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ആകാശച്ചുഴിയിൽപ്പെട്ട വിമാനം, 37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ പെട്ടെന്ന് 31,000 അടിയിലേക്ക് താഴ്ന്നു. 10 മിനിറ്റോളം ഈ നിലയിൽ തുടർന്നു. ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട വിമാനം, പ്രാദേശിക സമയം 3.45ന് ലാൻഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.