Posted On
date_range Updated On
date_range സിഖ് യുവതിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതികൾ അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടനിൽ സിഖ് യുവതിയെ വംശവെറിയോടെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്ബറിയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവത്തെതുടർന്ന് പ്രാദേശിക സിഖ് സംഘടന പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എം.പിമാർ ഉൾപ്പെടെ സിഖ് സമൂഹത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. വംശീയ അധിക്ഷേപം നടത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി മൊഴി നൽകിയിരുന്നു.
കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.