സപൊറീഷ്യ ആണവനിലയത്തിന് നേരെ ഷെൽ ആക്രമണം

വിയന്ന: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ ഷെൽ ആക്രമണം. യുക്രെയ്നിൽ റഷ്യൻ ആധിപത്യത്തിലുള്ള സപൊറീഷ്യ ആണവ നിലയത്തിന് നേരെയാണ് 15 ഷെൽ ആക്രമണമുണ്ടായത്.

കെട്ടിടത്തിന് നാശനഷ്ടമു​ണ്ടായെങ്കിലും ആണവ സംവിധാനങ്ങളെ ബാധിച്ചില്ല. യുക്രെയ്ൻ സേനയാണ് ആക്രമണത്തിന് പിന്നിലെത്ത് റഷ്യൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഷെല്ലിങ്ങിനെ അപലപിച്ചു. ഇടക്കിടെ ഷെൽ ആക്രമണമുണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

''ഇന്നലെയും ഇന്നും മാത്രമല്ല ഇപ്പോഴും ആക്രമണം തുടരുകയാണ്. 15 ഷെൽ ആക്രമണമാണ് ഉണ്ടായത്. ആണവ സുരക്ഷക്ക് ഭീഷണിയാണ് ഇത്തരം ആക്രമണങ്ങൾ. റേഡിയേഷൻ പുറത്താകാത്തതിനും ആർക്കും അപകടം ഉണ്ടാകാത്തതിനും ദൈവത്തിന് നന്ദി പറയണം'' റഷ്യയുടെ ആണവോർജ കമ്പനി മേധാവി റെനറ്റ് കർച്ച പറഞ്ഞു.

Tags:    
News Summary - Shell attack on Zaporizhzhia nuclear power plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.