ടെക്​സാസിൽ ശതകോടീശ്വരനായ മകനെ കാണാനെത്തിയപ്പോൾ ഉറങ്ങിയത്​ ഗാരേജിൽ -വെളിപ്പെടുത്തി ഒരമ്മ

ന്യൂയോർക്: ശതകോടീശ്വരനായ മകനെ കാണാൻ യു.എസിലെ ടെക്​സാസിലെത്തിയപ്പോൾ ഗാരേജിൽ കിടന്നുറങ്ങേണ്ടി വന്നതിനെ കുറിച്ച്​ വെളിപ്പെടുത്തിയിരിക്കയാണ്​ ഒരമ്മ. മറ്റാരുമല്ല അത്​, ശതകോടീശ്വരനും ടെസ്​ല സഹസ്​ഥാപകനുമായ ഇലോൺ മസ്​കി​െൻറ അമ്മ ​മായെ മസ്​ക്​ ആണത്​. സൺഡെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ്​ 74കാരിയായ ഈയമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്​.

മോഡലും ആക്​ടിവിസ്​റ്റുമൊക്കെയാണ്​ മായെ. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവിയിലിരിക്കുന്നുണ്ടെങ്കിലും ആ സ്വത്തുക്കൾ കൈവശം വെക്കുന്നതിൽ മസ്​ക്കിന്​ വലിയ താൽപര്യമൊന്നുമില്ലെന്നും അമ്മ വെളിപ്പെടുത്തി. അതിനാൽ ടെക്​സാസിൽ മകനെ കാണാൻ ചെല്ലു​േമ്പാ​ഴൊക്കെ ഗാരേജിലാണ്​ താൻ അന്തിയുറങ്ങുന്നതെന്നും അവർ പറഞ്ഞു. സ്​പേസ്​ എക്​സി​െൻറ ആസ്​ഥാനവും ടെക്​സാസിലാണ്​. റോക്കറ്റ്​ സൈറ്റി​െൻറ അടുത്ത്​ നിങ്ങൾക്ക്​ മായിക വീടൊന്നും ഉണ്ടാക്കാൻ സാധിക്കില്ല-മായെ പറഞ്ഞു.

നേരത്തേ തനിക്ക്​ സ്വന്തമായി വീടില്ലെന്നും സുഹൃത്തുക്കളുടെ താമസ സ്​ഥലങ്ങളിലാണ്​ കഴിയുന്നതെന്നും മസ്​ക്​ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ത​െൻറ സ്വത്തുവകകൾ വിൽക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയുണ്ടായി മസ്​ക്​. സ്​പേസ്​ എക്​സ്​ ആണ്​ ത​െൻറ പ്രാഥമിക വസതിയെന്നും പറഞ്ഞിരുന്നു.

എന്നാൽ മകനെ പോലെ ചൊവ്വയിൽ പരീക്ഷണങ്ങൾ നടത്താൻ തനിക്ക്​ താൽപര്യമില്ലെന്നും മായെ വ്യക്തമാക്കി. ആറുമാസം അതിനായി ഒരുക്കങ്ങൾ നടത്തണം. ആറു മാസം ഒറ്റപ്പെട്ടു ജീവിക്കണം...അതിനു തന്നെ കിട്ടില്ല. എന്നാൽ എ​െൻറ കുട്ടികൾക്ക്​ താൽപര്യം അതാണെങ്കിൽ ഒരു കൈ നോക്കാനും മടിയില്ലെന്നും അവർ പറഞ്ഞു. ഇലോൺ മസ്​ക്കിനെ കൂടാതെ മായെക്ക്​ രണ്ട്​ മക്കൾ കൂടിയുണ്ട്​; കിമ്പൽ, ടോസ്​കോ...എറോൾ മസ്​ക്​ ആയിരുന്നു ഇവരുടെ ഭർത്താവ്​. വിവാഹ മോചിതയാണ്​. വിവാഹബന്ധം അവസാനിപ്പിച്ചപ്പോൾ കുട്ടികളെ എങ്ങനെ വളർത്തുമെന്നതിൽ അതിയായ ആശങ്കയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

Tags:    
News Summary - She Sleeps In Garage When Visits Her Billionaire Son Elon Musk's Mother Reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.