ശങ്കർ മഹാദേവന് യു.കെ സർവകലാശാല ഓണററി ഡോക്ടറേറ്റ്

ലണ്ടൻ: സംഗീതത്തിലും കലാരംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ച് ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവന് ബർമിങ്ഹാം സിറ്റി യൂനിവേഴ്സിറ്റി (ബി.സി.യു) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. യു.കെയിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് കൗണ്ടി മേയറായ ആൻഡി സ്ട്രീറ്റ് അടുത്തിടെ മുംബൈയിൽ നടന്ന പരിപാടിയിൽ അവാർഡ് പ്രഖ്യാപനം നടത്തിയിരുന്നു.

ബി.സി.യു ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫസർ ജൂലിയൻ ബീർ അവാർഡ് സ്വീകരിക്കാൻ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. 2023ൽ നടക്കുന്ന ചടങ്ങിൽ ബി.സി.യുവിന്റെ ബഹുമതി നൽകും. 'ഇത് തന്നെ സംബന്ധിച്ച് പുതിയ കാര്യമാണെന്ന് സംഗീതത്തിന് ഡോക്ടറേറ്റ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും 55കാരനായ ശങ്കർ മഹാദേവൻ പറഞ്ഞു.

Tags:    
News Summary - Shankar Mahadevan Honorary Doctorate from UK University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.