യുനൈറ്റഡ് നാഷൻസ്: 1992-95 ലെ ബോസ്നിയൻ യുദ്ധകാലത്ത് നടന്ന വംശഹത്യ കുറ്റങ്ങൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം നൽകിയ ബോസ്നിയൻ സെർബ് മുൻ സൈനിക മേധാവി റാത്കോ മിലാദിച്ചിെൻറ ജീവപര്യന്തം തടവ് ശരിവെച്ച് യു.എൻ അപ്പീൽ കോടതി. ബോസ്നിയൻ കശാപ്പുകാരൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഹേഗിലെ യു.എൻ ഇൻറർനാഷനൽ റെസീഡ്വൽ മെക്കാനിസം ഫോർ ക്രിമിനൽ ട്രൈബ്യൂണൽസിലെ അഞ്ചംഗ ജഡ്ജിമാരാണ് ശിക്ഷാവിധി ശരിവെച്ചത്. കോടതി വിധി അന്തിമമായിരിക്കും. ഇതിനെതിരെ അപ്പീൽ നൽകാനും കഴിയില്ല. മിലാദിച്ചിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ യു.എൻ കോടതി നിരുപാധികം തള്ളുകയായിരുന്നു.
വംശഹത്യയുടെ സൂത്രധാരനും ബോസ്നിയൻ-സെർബ് മുൻ പ്രസിഡൻറുമായ റഡോവൻ കരാദിച്ച് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
ബോസ്നിയൻ കൂട്ടക്കൊലയിൽ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരുമായി. സെബ്രനീസയിൽ 8000 മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയതും തലസ്ഥാനമായ സരായെവോയിൽ ഉപരോധത്തിനിടെ പതിനായിരങ്ങളെ കൊലപ്പെടുത്തിയതടക്കമുള്ള കുറ്റകൃത്യങ്ങളാണ് മിലാദിച്ചിന് എതിരെയുള്ളത്. രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയായിരുന്നു സെബ്രനീസയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.