ചരക്കുകപ്പൽ ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നു; ഒരു മൃതദേഹം കണ്ടെത്തി

ഏഥൻസ്: ഗ്രീ​സി​ലെ ലെ​സ്‌​ബോ​സ് ദ്വീ​പി​ന്റെ തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി കാണാതായ നാല് ഇന്ത്യക്കാരടക്കമുള്ള ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നു. ഒരു ഈജിപ്ഷ്യൻ ജീവനക്കാരന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. 14 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നു.

ഒരു ഈജിപ്തുകാരനെ ഞായറാഴ്ച വൈകീട്ട് രക്ഷിച്ച് ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചിരുന്നു. ബാക്കി 12 പേർക്കായാണ് തെരച്ചിൽ തുടരുന്നത്. ഈ​ജി​പ്തി​ലെ ദെ​ഖെ​യ്‍ല​യി​ൽ​നി​ന്ന് തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ളി​ലേ​ക്ക് 6000 ടൺ ഉപ്പുമായി പോ​യ ക​പ്പ​ലാ​ണ് ഞാ​യ​റാ​ഴ്ച അപകടത്തിൽപെട്ടത്. 

News Summary - Search continues for freighter crew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.