ബാങ്കോക്ക്: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകി തായ്‍ലൻഡ്. ഇതോടെ, തെക്കുകിഴക്കനേഷ്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്ന ആദ്യ രാജ്യമായി തായ്‍ലൻഡ് മാറി. നിയമം നിലവിൽ വന്നതിന് പിന്നാലെ നിരവധി സ്വവർഗാനുരാഗികൾ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ചയാണ് നിയമം നിലവിൽ വന്നത്. അന്നേദിവസം ആയിരത്തിലേറെ സ്വവർഗവിവാഹങ്ങളാണ് രാജ്യമെമ്പാടും രജിസ്റ്റർ ചെയ്തത്. പ്രമുഖ തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫിസിൽ വിവാഹിതരായി.
സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‍ലൻഡ്. നേരത്തെ, തായ്‍വാനും നേപ്പാളും സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകിയിരുന്നു. സാധാരണ ദമ്പതികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളോടും കൂടിയാണ് തായ്‍ലൻഡിൽ സ്വവർഗ വിവാഹം അംഗീകരിക്കപ്പെട്ടത്. വിവിധ സംഘടനകൾ കാലങ്ങളായി ഉയർത്തിയ ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.