ബഖ്‌മുട്ടിന്റെ കിഴക്കുഭാഗം പിടിച്ചതായി റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്‌നർ ഗ്രൂപ്

കിയവ്: റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്‌നർ ഗ്രൂപ് ബഖ്‌മുട്ടിന്റെ കിഴക്കുഭാഗം പൂർണ നിയന്ത്രണത്തിലാക്കിയതായി സ്ഥാപകൻ യെവ്‌ജെനി പ്രിഗോഷിൻ പറഞ്ഞു.

ബഖ്മുട്ട് പിടിച്ചടക്കിയാൽ റഷ്യൻ സൈന്യത്തിന് കിഴക്കൻ യുക്രെയ്നിലേക്ക് പാതതുറക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുംദിനങ്ങളിൽ ബഖ്മുട്ട് റഷ്യയുടെ കൈകളിലായേക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി. അതിനിടെ, നോർഡ് സ്ട്രീം പ്രകൃതിവാതക പൈപ്പ് ലൈനുകൾക്കുനേരെ കഴിഞ്ഞ വർഷം നടന്ന ആക്രമണത്തിനുപിന്നിൽ യുക്രെയ്ൻ അനുകൂല ഗ്രൂപ്പാണെന്ന ന്യൂയോർക് ടൈംസ് റിപ്പോർട്ടിനെതിരെ ജർമനിയും റഷ്യയും രംഗത്തെത്തി.

ഉത്തരവാദികളുടെ കാര്യത്തിൽ മുൻകൂട്ടിയുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനെതിരെ ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് മുന്നറിയിപ്പ് നൽകി. യുക്രെയ്നെ പഴിചാരാനുള്ള നടപടിയുടെ ഭാഗമായാണിതെന്നും അദ്ദേഹം ആരോപിച്ചു. നോർഡ് സ്ട്രീം പൈപ്പ് ലൈൻ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധതിരിക്കാനുള്ള ഏകോപിത ശ്രമമാണെന്നും അന്വേഷണം കൂടാതെ എങ്ങനെ അനുമാനത്തിലെത്താനാവുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചോദിച്ചു.

Tags:    
News Summary - Russia's Wagner group claims eastern Bakhmut captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.