റഷ്യയെ സഹായിക്കുന്നതിന് ചൈനയെ താക്കീത് ചെയ്ത് യു.എസ്

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എല്ലാ സീമകളും ലംഘിച്ച് മുന്നേറവേ വിമർശനവുമായി യു.എസ്. അധിനിവേശത്തിന്റെ തുടക്കം മുതൽ റഷ്യക്കൊപ്പം നിലയുറപ്പിച്ച ചൈനക്കെതിരെയാണ് യു.എസിന്റെ രോഷപ്രകടനം. റഷ്യയെ സഹായിക്കുന്നതിന് ചൈനയെ യു.എസ് താക്കീത് ചെയ്തു.

യുദ്ധഭൂമിയിലെ തിരിച്ചടികളും പാശ്ചാത്യ രാജ്യങ്ങളുടെ ശിക്ഷാപരമായ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും പുടിൻ വിട്ടുവീഴ്ച മനോഭാവം കാണിച്ചിട്ടില്ല. യുദ്ധം തുടരുകയാണ്. റഷ്യയുടെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത തിരിച്ചടി നേരിട്ടാൽ ചൈന സഹായിക്കുമെന്ന് പുടിന്റെ സർക്കാർ പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഈ ആഴ്ച കൈവിലേക്ക് 800 മില്യൺ ഡോളളിന്റെ പുതിയ സൈനിക സഹായം യുഴ എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ സഹായത്തിനെതിരെ മുന്നറിയിപ്പും നൽകി.

റഷ്യയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പറയുന്നു. മോസ്കോയിലേക്കുള്ള ചൈനീസ് സൈനിക സഹായം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികളായ വാഷിംഗ്ടണിനെയും ബീജിംഗിനെയും രണ്ടാം ലോക യുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാഷ്ട്രത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണത്തിന്റെ ഇരുവശങ്ങളിൽ നിർത്തും.

യുക്രെയ്നിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല. യുക്രെയ്നിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ചൈന പറയുന്നു.

അതേസമയം, യുക്രെയ്നിൽ ഇതുവരെ 2,032 സാധാരണക്കാർക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 780 പേർ കൊല്ലപ്പെടുകയും 1,252 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 32 ലക്ഷം സാധാരണക്കാർ, കൂടുതലും സ്ത്രീകളും കുട്ടികളും, ഇപ്പോൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.

Tags:    
News Summary - Russia's Advance In Ukraine Stalls; US Warns China On Aiding Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.