വ്ളാദിമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡിസംബർ നാല്, അഞ്ച് തീയതികളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിനെ ഉദ്ദരിച്ച് റഷ്യൻ സ്റ്റേറ്റ് വാർത്ത ഏജൻസികൾ വെള്ളിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക പ്രസ്താവനയിൽ സന്ദർശനം സ്ഥിരീകരിച്ചു.

യാത്രക്കിടെ, പുടിൻ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും. പ്രസിഡന്റ് ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും അദ്ദേഹത്തിന് വിരുന്ന് നൽകുകയും ചെയ്യും. ഇന്ത്യ-റഷ്യ നേതാക്കൾക്ക് ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യാനും അടുത്ത ഘട്ട സഹകരണത്തിനുള്ള ദിശ നിർണയിക്കാനും സന്ദർശനം ലക്ഷ്യമിടുന്നെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടക്കുക. പങ്കാളിത്തത്തിന്റെ അവസ്ഥയെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എണ്ണ ഇറക്കുമതി സംബന്ധിച്ചും ആയുധ ഇടപാടുക​​​ളെ കുറിച്ചുമുള്ള ചർച്ചകളും നടക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ, റഷ്യ, ചൈന രാജ്യങ്ങളുടെ തന്ത്രപരമായ ഇടപെടലുക​െള കുറിച്ചും ചർച്ച നടക്കുമെന്നും പറയപ്പെടുന്നു.

വരാനിരിക്കുന്ന ഔദ്യോഗിക സന്ദർശനം ഇന്ത്യയുടെയും റഷ്യയുടെയും നേതൃത്വത്തിന് ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പരസ്പര താൽപ ര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനും അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വെളിപ്പെടുത്തി.

പുടിൻ അവസാനമായി ന്യൂഡൽഹി സന്ദർശിച്ചത് 2021 ലാണ്, അതേസമയം മോദി കഴിഞ്ഞ വർഷം ജൂലൈയിൽ വാർഷിക ഉച്ചകോടിക്കായി മോസ്കോയിലേക്ക് പോയിരുന്നു.

Tags:    
News Summary - Russian President Vladimir Putin to visit India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.