ആരും ഇന്ധനം നൽകുന്നില്ല; നോർവേയിൽ കുടുങ്ങി റഷ്യൻ ആഡംബര നൗക

മോസ്കോ: ഇന്ധനം നൽകാത്തതിനെ തുടർന്ന് ദിവസങ്ങളായി നോർവേയിലെ തുറമുഖത്ത് കുടുങ്ങി റഷ്യൻ ആഡംബര നൗക. 68 മീറ്റർ നീളമുള്ള 85 മില്യൺ ഡോളറിന്റെ ആഡംബര നൗകയാണ് കുടുങ്ങിയത്. ഒമ്പത് അതിഥികൾക്ക് താമസിക്കാനുള്ള സൗകര്യം നൗകയിലുണ്ട്. മുൻ കെ.ജി.ബി ഏജൻറായ വ്ളാദമിർ സ്ട്രാഹാൽസ്കോവിയുടെ ഉടമസ്ഥതയിലുള്ളതാണ് യാട്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇ.യു ഉപരോധം നിലവിലില്ലെന്നും സ്ട്രാഹാൽസ്കോവി പറഞ്ഞു.

പ്രാദേശിക തുറമുഖ അധികൃതർ ആഡംബര നൗകക്ക് ഇന്ധനം നൽകാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, യാട്ട് നോർവേ തുറമുഖത്ത് കുടുങ്ങിയത് കാരണം തങ്ങളാണ് ദുരിതത്തിലായതെന്ന് ജീവനക്കാർ പ്രതികരിച്ചു.

ആഡംബര നൗകയിലെ 16 പേരും പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ബ്രിട്ടീഷുകാരനായ ക്യാപ്റ്റൻ പറഞ്ഞു. റഷ്യക്കാരായ ആരും ബോട്ടിൽ ജീവനക്കാരായി ഇല്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ആഡംബര നൗകയെ സഹായിക്കില്ലെന്ന നിലപാട് നോർവേ സ്വീകരിച്ചുവെന്നാണ് വിവരം. പുടിന്റെ നാട്ടിൽ നിന്നും വരുന്ന ആഡംബര നൗകക്ക് സഹായം നൽകില്ലെന്ന് നോർവേ അറിയിച്ചതായാണ് റിപ്പോർട്ട്.

Tags:    
News Summary - Russian oligarch’s yacht stuck in Norway as suppliers refuse to refuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.