കുഞ്ഞിന് വെള്ളവും ഭക്ഷണവും ​നൽകിയില്ല, സൂര്യപ്രകാശം മതിയെന്ന്; പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പിതാവിന് എട്ട് വർഷം തടവ്

സസ്യാഹാര ജീവിതശൈലി പിന്തുടർന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പിതാവിന് എട്ട് വർഷം തടവ്. റഷ്യൻ പൗരനും യുവ ​​​േബ്ലാഗറുമായ മാക്സിം ല്യൂട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. വെള്ളവും ശരിയായ ഭക്ഷണവും നൽകാതെ സൂര്യപ്രകാശം മാത്രം ഏൽക്കുന്ന രീതിയാണ് കുട്ടിക്ക് പിതാവ് നൽകിയിരുന്നതെന്ന് പറയുന്നു. ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള, ഒന്നര കിലോ മാത്രം ഭാരമുള്ള കുഞ്ഞിനെയാണ് ബ്ലോ​ഗർ കൂടിയായ പിതാവ് കർശനമായ സസ്യാഹാര ജീവിതശൈലി പ്രോത്സാഹിപ്പിച്ചത്. കുട്ടിക്ക് മറ്റ് ഭക്ഷണം ആവശ്യമില്ലെന്നും സൂര്യപ്രകാശത്തിൽ നിന്ന് പോഷണം ലഭിക്കുമെന്നുമായിരുന്നു പിതാവിന്റെ വാദം.

ന്യുമോണിയയും തളർച്ചയുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജീവൻ നിലനിർത്താൻ മാത്രമാണ് കുട്ടിക്ക് മാക്സിം ഭക്ഷണം നൽകിയിരുന്നത്. ബാക്കി പോഷകങ്ങളെല്ലാം ലഭിക്കാൻ സൂര്യപ്രകാശം ഏൽപിച്ചു. ഇതിനിടെ, കുട്ടിക്ക് മുലപ്പാൽ കൊടുക്കുന്നതിൽ നിന്ന് പങ്കാളിയെ മാക്സിം വിലക്കി. ഈ സസ്യാഹാര ജീവിതശൈലി പിന്തുടരാൻ മറ്റുള്ളവരോട് മാക്സിം ഉപദേശിക്കുകയും ചെയ്തു. മനപൂർവം ചെയ്ത കുറ്റമല്ലെന്നും ദുരുദ്ദേശ്യങ്ങളില്ലാതെ താൻ മകനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുവെന്ന് മാക്സി​ന്റെ അവകാശവാദം. അതേസമയം മാക്സിമിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പങ്കാളി മിറോനോവയുടെ മാതാവ് പറഞ്ഞു. 

Tags:    
News Summary - Russian influencer causes son's death with 'only sunlight' diet, jailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.