Posted On
date_range Updated On
date_range യുക്രെയ്നിൽ സിവിലിയൻ കേന്ദ്രത്തിൽ റഷ്യൻ ആക്രമണം: 25 മരണം
കിയവ്: യുക്രെയ്നിലെ സിവിലിയൻ കേന്ദ്രത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ സപൊറീഷ്യയിലാണ് വാഹനവ്യൂഹത്തിന് നേരെ ഷെൽ ആക്രമണമുണ്ടായത്. 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരും സിവിലിയന്മാരാണ്. അതിനിടെ റഷ്യൻ അധിനിവേശ പ്രദേശമായ സപൊറീഷ്യയിലെ ക്രെംലിൻ അനുകൂല ഉദ്യോഗസ്ഥൻ ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് കുറ്റപ്പെടുത്തി.
റഷ്യയോട് കൂട്ടിച്ചേർക്കാനായി കഴിഞ്ഞ ആഴ്ച ഹിതപരിശോധന നടത്തിയ നാല് പ്രദേശങ്ങളിലൊന്നാണ് സപൊറീഷ്യ. മറ്റൊരു സംഭവത്തിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രെയ്നിയൻ പ്രദേശമായ കേഴ്സണിൽ മോസ്കോ നിയമിച്ച ഉദ്യോഗസ്ഥൻ യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം താമസിച്ചിരുന്ന വീടിന് മേൽ റോക്കറ്റ് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.