യുക്രെയ്നിലെ യുദ്ധരംഗത്തുനിന്നുള്ള നിരവധി വിഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പല വിഡിയോകളും ഹൃദയഭേദകമാണ്. ഇതിലെ ഒടുവിലത്തെ ഉദാഹരണമാണ് കിയവിലെ റോഡിലൂടെ പോകുന്ന കാറിന് മുകളിലേക്ക് റഷ്യൻ സൈന്യം ടാങ്ക് ഇടിച്ചുകയറ്റുന്നത്.
കാറിലേക്ക് മനഃപൂർവം സൈന്യം ടാങ്ക് ഇടിച്ചുകയറ്റുകയായിരുന്നു. തകർന്ന കാറിൽനിന്ന് യുക്രെയ്ൻ പൗരൻ അദ്ഭുതകരമായി രക്ഷപ്പെടുന്നത് മറ്റൊരു വിഡിയോയിൽ കാണാം. ഒരു കൂട്ടം ആളുകളുടെ ശ്രമഫലമായിട്ടാണ് കാറിലുണ്ടായിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്.
തലസ്ഥാനാമയ കിയവിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. കരഭാഗത്ത് പ്രതിരോധം ശക്തമായതോടെ വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. ശനിയാഴ്ച കിയവ് നഗരത്തിലെ പാർപ്പിട സമുച്ചയത്തിൽ മിസൈലുകൾ പതിച്ച് വൻ നാശനഷ്ടങ്ങളുണ്ടായി.
സിവിലയൻമാരെയടക്കം ഉന്നംവെക്കുന്ന റഷ്യയെ പൂർണമായും ഒറ്റപ്പെടുത്തണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു. അംബാസഡർമാരെ പുറത്താക്കുക, എണ്ണ ഉപരോധം തീർക്കുക, സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുക, റഷ്യൻ യുദ്ധക്കുറ്റവാളികളെ തടയുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.