കിയവ്: യുക്രെയ്നിൽ റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിന് ഒത്തുതീർപ്പ് ചർച്ചക്കായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തുർക്കിയിലേക്ക് പോകാനിരിക്കെയാണ് ആക്രമണം.
പടിഞ്ഞാറൻ യുക്രെയ്നിലെ ടെർനോപിലിലെ രണ്ട് ഒമ്പതു നില ഭവന സമുച്ചയങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ പറഞ്ഞു.
12 കുട്ടികൾ ഉൾപ്പെടെ 37ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടങ്ങൾക്ക് നേരെ റഷ്യ 476 ഡ്രോണുകളും 48 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.