വൊളോദിമിർ സെലൻസ്കി

റഷ്യൻ മുതലാളിമാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സ്വിസ് സർക്കാരിനോട് യുക്രെയ്ൻ പ്രസിഡന്‍റ്

കിയവ്: റഷ്യൻ മുതലാളിമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സ്വിസ് സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വിസ് നഗരമായ ബേണിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലൻസ്കി.

'നിങ്ങളുടെ ബാങ്കുകളിൽ യുദ്ധം അഴിച്ചുവിട്ടവരുടെ നിക്ഷേപങ്ങൾ ഉണ്ട്. യുദ്ധത്തിനെതിരെ പോരാടാൻ അവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കണം' -പ്രസിഡന്‍റ് സെലൻസ്കി അഭ്യർഥിച്ചു.

യുക്രെയ്നിലെ അധിനിവേശത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര കമ്പനികൾ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റഷ്യയിൽ നിന്നും തൽക്കാലം പിൻമാറേണ്ടതില്ലെന്ന് തീരുമാനിച്ച സ്വിസ് കമ്പനിയായ നെസ്ലെയെ സെലൻസ്കി വിമർശിച്ചതായി സ്വിസ് വാർത്ത ഏജൻസിയായ എസ്.ആർ.എഫ് റിപ്പോർട്ട് ചെയ്തു.

ക്രെംലിൻ ബോധപൂർവം മാനുഷിക ദുരന്തം സൃഷ്ടിച്ചുവെന്ന് സെലെൻസ്‌കി ആരോപിച്ചു. കൂടുതൽ രക്തച്ചൊരിച്ചിൽ തടയുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൂടിക്കാഴ്ചക്ക് തയ്യാറാകണമെന്നും സെലൻസ്കി അഭ്യർഥിച്ചു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ മോസ്കോ പരാജയപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മോസ്കോയിലെ സ്റ്റേഡിയത്തിൽ നിന്ന് നോക്കിയാൽ 14,000 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളും പതിനായിരക്കണക്കിന് പരിക്കേറ്റ ആളുകളെയും കാണാം. അധിനിവേശത്തിന് റഷ്യ ഒടുക്കുന്ന വിലയാണ് ഈ കാഴ്ചകളെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

Tags:    
News Summary - Russia-Ukraine war: Ukrainian Prez Volodymyr Zelenskyy calls on Swiss govt to freeze bank accounts of Russian oligarchs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.