യുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് ഒരു മാസം തികയാൻ പോകുന്നു. ഇനിയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ലോകരാജ്യങ്ങൾ കൈക്കൊണ്ടിട്ടില്ല. ഇരു രാജ്യങ്ങൾക്കും യുദ്ധം കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന.
അതേസമയം, രാജ്യത്തിനകത്തുള്ള റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. 11 രാഷ്ട്രീയ പാർട്ടികൾക്കാണ് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുക്രെയിനിൽ കുറഞ്ഞത് 847 സിവിലിയന്മാർ കൊല്ലപ്പെട്ടതായാണ് യു.എൻ കണക്ക്. 6.5 ദശലക്ഷം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായും പറയുന്നു. ഇതിനിടെ, യൂറോപ്യൻ യൂനിയനും റഷ്യയും തമ്മിലുള്ള സമ്പൂർണ വ്യാപാര നിരോധനത്തിനായി പോളണ്ട് സമ്മർദ്ദം ചെലുത്തുന്നുണ്ട്. യുക്രെയ്‌നിൽ ആദ്യമായി കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായി റഷ്യ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.