മോസ്കോ: റഷ്യക്കും യുക്രെയ്നുമിടയിലെ ഏറ്റവും നിർണായകമായ നഗരം പോക്രോസ്കിന്റെ 75 ശതമാനം നിയന്ത്രണവും റഷ്യ ഏറ്റെടുത്തതായി റഷ്യയുടെ ജനറൽ സ്റ്റാഫ് ചീഫ് വലറി ഗെറാസിമോവ് പ്രസിഡന്റ് വ്ലാഡിമിർ പുടിനെ അറിയിച്ചു. ഈ നഗരത്തിന്റെ മുക്കാൽ ഭാഗവും കൈയ്യടക്കിയ റഷ്യൻ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും റഷ്യ അവകാശപ്പെടുന്നു.
യുക്രെയ്നെ സംബന്ധിച്ച് വളരെ നിർണായകമായ നഗരമാണ് പൊക്രോസ്ക്. യുക്രെയ്ന്റെ കിഴക്കൻ അതിർത്തിയിലുള്ള ഈ പ്രദേശത്തെ യുദ്ധം തുടങ്ങും മുമ്പുള്ള ജനസംഖ്യ 60,000 ആയിരുന്നു. രാജ്യത്തിന്റെ റോഡ്, റയിൽ സർവീകുകൾ സംഗമിക്കുന്ന നിർണായകമായ നഗരമാണിത്. യുക്രെയ്നിയൻ ആർമിയുടെ സാധനങ്ങൾ കൈമാറ്റം ചെയ്യാനും പലയിടത്തേക്കും തിരിഞ്ഞുപോകാനും ഏറ്റവും അനുയോജ്യമായ നഗരം കൂടിയാണ്.
ധാരാളം കൽക്കരി മൈനുകളുള്ള പ്രദേശം സാമ്പത്തികമായും യുക്രെയ്ന് നിർണായകമാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് യുക്രെയ്ന്റെ പ്രധാന സ്റ്റീൽ വ്യവസായ ഫാക്ടറി നിലനിൽക്കുന്നത്. ഇത് ഉൾക്കൊള്ളുന്ന ഡോൺബാസ് മേഖല കൈയ്യടക്കാനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം.
ലുതാൻസ്ക്, ഡൊനെട്സ്ക് പ്രവിശ്യകളും ഇതിൽ ഉൾപ്പെടും. യുക്രെയ്ന് ഇപ്പോൾ ഡോൺബാസിന്റെ 10 ശതമാനം നിയന്ത്രണം മാത്രമേ ഉള്ളൂ. എന്നാൽ ഇത് 5000 ചരുരശ്ര കിലോമീറ്റർ വരും.
പൊർകോവ്സ്കും കോസ്റ്റിയാന്റിനിവ്കയും പിടിച്ചടക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇത് ലഭിച്ചുകഴിഞ്ഞാൽ യുക്രെയ്ന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാവും ഇവർക്ക് കൈവശമാവുക. പടിഞ്ഞാറോട്ട് നിപ്രോപെട്രേസ്കിൽ ഇപ്പോൾ റഷ്യ സ്വാധീനമുറപ്പിച്ചതായി അവകാശപ്പെടുന്നുണ്ട്. ഇത് വളരെ നിർണായകമായ റഷ്യൻ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.