മോസ്കോ: യുക്രെയ്നിൽ യുദ്ധമുഖത്തുള്ള സൈനികർക്ക് ആവേശം പകരാൻ സംഗീതജ്ഞരെ അയക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. ഗായകരും ഉപകരണ സംഗീതജ്ഞരും അടങ്ങുന്ന സംഘം ഈ ആഴ്ച യുക്രെയ്നിലെത്തും. യുദ്ധമുന്നണിയുടെ മുൻനിരക്കടുത്തുതന്നെ ഇവരെ വിന്യസിക്കും.
പുരാതനകാലം മുതൽക്ക് യുദ്ധമുഖത്ത് സംഗീത സാന്നിധ്യമുണ്ട്. ഉയർന്ന നിരക്കിലുള്ള പരിക്ക്, മോശം നേതൃത്വം, ശമ്പള പ്രശ്നം, വേണ്ടത്ര വെടിക്കോപ്പും സന്നാഹവുമില്ലാത്തത്, യുദ്ധലക്ഷ്യത്തെക്കുറിച്ച അവ്യക്തത തുടങ്ങിയ പ്രശ്നങ്ങൾ റഷ്യൻ സൈന്യം യുക്രെയ്നിൽ അനുഭവിക്കുന്നതായാണ് റിപ്പോർട്ട്.
ആവേശം പകരുന്നതിന് പകരം സംഗീതം ശ്രദ്ധ തെറ്റിക്കുമോ എന്ന ആശങ്കയും റഷ്യൻ മാധ്യമമായ ആർ.ബി.സി ന്യൂസ് പങ്കുവെക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ആക്രമണമാണ് റഷ്യ യുക്രെയ്നിൽ നടത്തിയത്. ജല, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ റഷ്യ ആക്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.