മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ച് മണിക്കൂറുകൾക്കിടെ യുക്രെയ്ൻ തലസ്ഥാനത്ത് സമാനതകളില്ലാത്ത ഡ്രോൺ വർഷവുമായി റഷ്യ. വ്യാഴാഴ്ച വൈകീട്ട് തുടങ്ങി വെള്ളിയാഴ്ച പുലർച്ച വരെ നുറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്താണ് കിയവിൽ വൻനാശം വിതച്ചത്.
റഷ്യ 550 ഡ്രോണുകളും 11 മിസൈലുകളും വർഷിച്ചെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. നഗര മധ്യം പുകയിൽ മുങ്ങിയ രാത്രിയിൽ ആളുകൾ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടി. ഒരിടത്തുനിന്ന് ഒരു മൃതദേഹം ലഭിച്ചു. 23 പേർക്ക് പരിക്കേറ്റു. ഉറക്കമില്ലാ രാത്രിയായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രെയ്നിൽ വെടിനിർത്തൽ നിർദേശവുമായി ട്രംപ് പുടിനെ ഫോണിൽ ബന്ധപ്പെട്ട് ഏറെ വൈകാതെയായിരുന്നു വൻ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.