Posted On
date_range Updated On
date_range ഓക്സിജനും റെംഡെസിവിർ മരുന്നും ഇന്ത്യക്ക് നൽകുമെന്ന് റഷ്യ
മോസ്കോ: ഓക്സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും ഇന്ത്യക്ക് നൽകുമെന്ന് അറിയിച്ച് റഷ്യ. അടുത്ത 15 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയിൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത് ഈ രണ്ട് ഉൽപന്നങ്ങൾക്കുമാണ്.
ആഴ്ചയിൽ നാല് ലക്ഷം റെംഡെസിവിർ ഇഞ്ചക്ഷനുകളാവും നൽകുക. ഓക്സിജൻ വിതരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റെംഡെസിവിർ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരുന്നു. ഇറക്കുമതി ചെയ്യുേമ്പാൾ അടക്കേണ്ട കസ്റ്റംസ് നികുതി ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.