മോസ്​കോയിൽ പ്രക്ഷോഭകരെ നേരിടുന്ന പൊലീസ്​

അലക്​സി നവാൽനിയുടെ മോചനമാവശ്യപ്പെട്ട് റഷ്യയിൽ പ്രതിപക്ഷ റാലി തുടരുന്നു; 3000 പേർ അറസ്​റ്റിൽ

മോസ്​കോ: റഷ്യയിൽ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയുടെ മോചനമാവശ്യപ്പെട്ട്​ പ്രതിപക്ഷത്തി​െൻറ നേതൃത്വത്തിൽ റാലി തുടരുന്നു. റാലിയിൽ പ​ങ്കെടുത്ത 3000 പേരെ റഷ്യൻ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

പ്രസിഡൻറ്​ വ്ലാദിമിർ പുടിനെതിരെ മുദ്രാവാക്യവുമായാണ്​ ജനം തെരുവിലിറങ്ങിയത്​. സൈബീരിയയിൽ നിന്നാണ് കൂടുതൽ പേരെ അറസ്​റ്റ്​ ചെയ്​തത്​​. മോസ്​കോ, ഫാർ ഇൗസ്​റ്റ്​, വ്ലാദിവോസ്​ടക്​ എന്നീ നഗരങ്ങളിലും പ്രതിഷേധക്കാർ അണിനിരന്നു. അറസ്​റ്റിൽ പേടിച്ച്​ പിന്മാറില്ലെന്നും ചൊവ്വാഴ്​ച മുതൽ ദേശവ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും​ നവാൽനിയുടെ അനുയായി അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്​ചയും ഇതുപോലെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു. പുടിൻ സർക്കാരി​െൻറ മുന്നറിയിപ്പ്​ അവഗണിച്ചാണ്​ ജനം പ്രതിഷേധവുമായി അണിനിരന്നത്​. ജനുവരി 17നാണ്​ ജർമനിയിൽനിന്ന്​ മോസ്​കോയിലെത്തിയ നവാൽനിയെ റഷ്യൻ അധികൃതർ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.