കിയവ്: യുക്രെയ്നെ ലക്ഷ്യമാക്കി കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ തൊടുത്തത്. ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്.
ഡ്രോണുകളുടെ എണ്ണം കണക്കാക്കിയാൽ ഈ വർഷത്തെ മൂന്നാമത്തെ വലിയ ആക്രമണമായിരുന്നു ഇത്. മിസൈലുകളുടെ എണ്ണത്തിൽ എട്ടാമത്തെ വലിയ ആക്രമണവും. മൂന്നുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ശക്തമായി തുടരുന്നത്.
പശ്ചിമ യുക്രെയ്നിലെ അമേരിക്കൻ ഇലക്ട്രോണിക് ഉൽപാദന കേന്ദ്രം ആക്രമണത്തിൽ തകർന്നു. അർഥവത്തായ പരിഹാര ശ്രമങ്ങളുടെ ഒരു സൂചനയും റഷ്യ നൽകുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹം കടുത്ത ഉപരോധവും തീരുവയും ഏർപ്പെടുത്തി റഷ്യക്കുമേൽ സമ്മർദം ചെലുത്തണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.