റഷ്യയുടെ ലക്ഷ്യം ഡോൺബാസിന്‍റെ പൂർണ നാശമെന്ന് വൊളാദിമിർ സെലൻസ്കി

കിയവ്: യുക്രെയ്നെതിരായ നീണ്ട യുദ്ധത്തിന് റഷ്യ തയാറെടുക്കുകയാണെന്ന് പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി. കിയവിന് കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട സെലൻസ്കി, അത് ലോകത്തിന്‍റെ സുസ്ഥിരതക്ക് വേണ്ടിയുള്ള മികച്ച നിക്ഷേപമാണെന്നും ചൂണ്ടിക്കാട്ടി. റഷ്യൻ അധിനിവേശത്തിൽ ഇരയാക്കപ്പെട്ട ആയിരക്കണക്കിന് പൗരന്മാരെ സെലൻസ്കി തന്‍റെ പ്രസംഗത്തിൽ ഓർമ്മിച്ചു.

യുക്രെയ്ന്‍റെ വ്യാവസായിക നഗരമായ സെവെറോഡോനെറ്റ്സ്കിൽ വ്യോമാക്രമണം ശക്തമാക്കിയ റഷ്യ പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണെന്ന് ലുഗാൻസ് ഗവർണർ സെർജി ഗൈദായി പറഞ്ഞു.

നിർഭാഗ്യവശാൽ സ്ഥിതികൾ വളരെ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും അപകടം വർധിക്കുകയാണ്. റഷ്യൻ സേന സെവെറോഡോനെറ്റ്സ്കിനെ ഭൂമുഖത്ത് നിന്ന് തന്നെ മായ്ച്ച് കളയാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഗവർണർ ടെലിഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.

യുക്രെയ്നിൽ നീണ്ട യുദ്ധത്തിന് വേണ്ടി തയാറെടുക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി വ്യക്തമാക്കിയിരുന്നു. ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കുന്നത് വരെ പ്രത്യേക സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Russia Aims To "Destroy Everything" In Donbas: Russia's Zelensky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.