ലോകപ്രശസ്ത ആഫ്രോ-അമേരിക്കന്‍ ചരിത്രകാരൻ ഡോ. റുണോകോ റഷീദി അന്തരിച്ചു

ലോസ്​ ആഞ്​ജലസ്​: ലോകപ്രശസ്ത ആഫ്രോ-അമേരിക്കന്‍ ചരിത്രകാരൻ ഡോ. റുണോകോ റഷീദി (67) അന്തരിച്ചു. ഇന്ത്യ, ആസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആഫ്രിക്കന്‍ സാന്നിധ്യത്തെ കുറിച്ച്​ നിരവധി ഗവേഷണങ്ങൾ രചിച്ച ഇദ്ദേഹം 90ലേറെ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റുണോകോ റഷീദി 'ആഫ്രിക്കയുടെ കണ്ണിലൂടെ ഇന്ത്യ കാണുക' എന്ന പേരില്‍ ഇന്ത്യയിലേക്ക്​ വിദ്യാഭ്യാസ യാത്ര ഒരുക്കുകയും ചെയ്​തു.. ബ്ലാക്ക് സ്റ്റാര്‍: ദ ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി യൂറോപ്, ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി ഏഷ്യ, ആഫ്രിക്കന്‍ സ്റ്റാര്‍ ഓവര്‍ ഏഷ്യ: ദി ബ്ലാക്ക് പ്രസന്‍സ് ഇന്‍ ദ ഈസ്റ്റ്, മൈ ഗ്ലോബല്‍ ജേണി ഇന്‍ സെര്‍ച്ച് ഓഫ് ദി ആഫ്രിക്കന്‍ പ്രസന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 1998ൽ കേരള യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ആഫ്രോ-അമേരിക്കന്‍ കള്‍ച്ചറല്‍ നൈറ്റിൽ പ​ങ്കെടുക്കാൻ പുറപ്പെട്ട ഇദ്ദേഹത്തെ അന്നത്തെ ഇടതു സര്‍ക്കാര്‍ ഹോട്ടലിൽ തടഞ്ഞുവെച്ചത്​ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - Runoko Rashidi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.