തുനീഷ്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാൻ റമദാൻ

തുനിസ്​: തുനീഷ്യയുടെ പ്രധാനമന്ത്രിയായി നുജ്​ല ബൂദൻ റമദാനെ പ്രസിഡൻറ്​ കൈസ്​ സഈദ്​ നിയമിച്ചു. ലോകബാങ്കിനു വേണ്ടി സേവനമനുഷ്​ടിച്ച യൂനിവേഴ്​സിറ്റി പ്രഫസറായ എൻജിനീയർ ഇതോടെ രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയാകും. എത്രയും പെ​ട്ടെന്ന്​ സർക്കാർ രൂപവത്​കരിക്കാൻ കൈസ്​ റമദാനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.


വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകു​േമ്പാഴാണ്​ രാജ്യത്തെ നയിക്കാനുള്ള ചുമതല റമദാനിലെത്തുന്നത്​. കഴിഞ്ഞ ജൂലൈയിൽ കൈസ്​ പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെൻറ്​ പിരിച്ചുവിടുകയും ചെയ്​തിരുന്നു. തുടർന്ന്​ പുതിയ സർക്കാർ രൂപവത്​കരിക്കാൻ ഇദ്ദേഹത്തിനുമേൽ അന്താരാഷ്​ട്രതലത്തിൽ സമ്മർദ്ദമുയർന്നു.

അഴിമതിമുക്​തമായ, എല്ലാതരത്തിലുമുള്ളവരെ ഉൾക്കൊള്ളുന്ന സർക്കാരായിരിക്കും രൂപീകരിക്കുക. ഒരുവനിത​െയ പ്രധാനമന്ത്രിയാക്കിയത്​ രാജ്യത്തിന്​ ബുഹമതിയാണെന്നും സഈദ്​ പറഞ്ഞു. ഏകാധിപതി സൈനുൽ ബിൻ ആബിദി​െൻറ പതനശേഷം തുനീഷ്യ ഭരിക്കുന്ന 10ാമത്തെ പ്രധാനമന്ത്രിയാണ്​ ​റമദാ​ൻ. പ്രധാനമന്ത്രിയെ നിയമിച്ചെങ്കിലും തന്ത്രപ്രധാന അധികാരങ്ങൾ സഈദിന്​ തന്നെയാണ്​.

Tags:    
News Summary - Romdhane named Tunisia’s first female PM by President Saied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.