അസർബൈജാനിലെ പാർപ്പിട സമുച്ചയത്തിൽ റോക്കറ്റ് പതിച്ച് അഞ്ച് മരണം

ബാക്കു: അസർബൈജാനിലെ പടിഞ്ഞാറൻ ഗാന നഗരത്തിൽ റോക്കറ്റ് പതിച്ച് അഞ്ചു മരണം. 28 പേർക്ക് പരിക്കേറ്റു. ഗാന നഗരത്തിലെ പാർപ്പിട സമുച്ചയത്തിലാണ് റോക്കറ്റ് പതിച്ചത്.

പാർപ്പിട സമുച്ചയം പൂർണമായി തകർന്നു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് വേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അർമേനിയയിൽ നിന്നുള്ള റോക്കറ്റാണ് പതിച്ചതെന്ന് അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

നഗാർണോ-കരോബാഗ്​ ​പ്രദേശത്തെ ചൊല്ലി രണ്ടാഴ്​ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന് ശനിയാഴ്​ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ വിരാമമിട്ടിരുന്നു. രണ്ടാഴ്​ചയോളം നീണ്ട സംഘർഷത്തിൽ 300 പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

അർമീനീയയുടെ പിന്തുണയോടെ ഭരണം നടക്കുന്ന നഗാർണോ-കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആ​ക്രമണങ്ങൾ നടത്തിയതായി കഴിഞ്ഞ ദിവസം അർമീനിയ ആരോപിച്ചിരുന്നു. അർമീനിയ ആക്രമണം നടത്തിയെന്നാണ് അസർബൈജാൻ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.