Posted On
date_range Updated On
date_range പ്രധാനമന്ത്രിപദത്തിൽ ഒരു വർഷം പൂർത്തിയാക്കി ഋഷി സുനക്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ ഋഷി സുനക് ഈ പദവിയിൽ ഒരു വർഷം തികച്ചു. നിരവധി ആഭ്യന്തര-ആഗോള വെല്ലുവിളികൾക്കിടയിലാണ് 10 ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹം ചുമതലയേറ്റത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി നേട്ടങ്ങൾ കൈവരിച്ചുവെന്നും ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുനക് പറഞ്ഞു.
അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് ബ്രിട്ടൻ. പണപ്പെരുപ്പം, ഏറിയ ജീവിതച്ചെലവ് തുടങ്ങിയ വെല്ലുവിളികളാണ് സുനക് അഭിമുഖീകരിക്കുന്നത്. കൺസർവേറ്റിവുകൾക്കെതിരെ ഭരണവിരുദ്ധ വികാരവും സജീവമാണ്. അഭിപ്രായ വോട്ടെടുപ്പുകളിൽ ഇക്കാര്യം വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.