മാസ്​ക്​ ധരിക്കാൻ വിസമ്മതിച്ചു; അമേരിക്കയിൽ 65കാരിയെ നിലത്ത്​ തള്ളി​ കൈയ്യാമം വെച്ച്​ പൊലീസ് അതിക്രമം

ടെക്​സസ്​: അമേരിക്കയിലെ ടെക്​സസിൽ മാസ്​ക്​ ധരിക്കാൻ വിസമ്മതിച്ചതിന്​​ 65കാരിയെ പൊലീസ്​ നിലത്ത്​ തള്ളിയ ശേഷം​ കൈയ്യാമം വെച്ചു. ടെക്​സസിലെ ഗാൽവസ്റ്റണിലുള്ള ബാങ്കിലെത്തിയ ടെറി റൈറ്റ്​ എന്ന​ വനിതക്ക്​ നേരെയാണ്​ പൊലീസ്​ നടപടിയുണ്ടായതെന്ന്​​ വാഷിങ്​ടൺ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു.

പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയുള്ള ടെക്​സസ്​ ഗവർണർ ഗ്രെഗ്​ ആബട്ടിന്‍റെ ഉത്തരവ്​ ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ വ്യാപാര സ്​ഥാപനങ്ങൾക്കും മറ്റും മാസ്​ക്​ ഉപയോഗം സംബന്ധിച്ച്​ സ്വന്തമായി തീരുമാനമെടുക്കാൻ അനുവാദം നൽകിയിരുന്നു.

മാസ്​ക്​ ധരിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്ന്​ സ്​ഥലത്തുണ്ടായിരുന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ഓർമിപ്പിച്ചെങ്കിലും അവർ തയാറായില്ല.

'നിങ്ങൾ എന്താണ്​ ചെയ്യുക. എന്നെ അറസ്റ്റ്​ ചെയ്യുമോ. ഞാൻ മാസ്​ക്​ ധരിക്കേണ്ടെന്നാണ്​ നിയമം പറയുന്നത്​'-പൊതു സ്​ഥലമാണെന്ന്​ തെറ്റിദ്ധരിച്ച്​ റൈറ്റ്​ പൊലീകാരോട്​ പ്രതികരിച്ചു.

ഇതിന്​ പിന്നാലെയാണ്​​ പൊലീസ് അവരെ അറസ്റ്റ്​ ചെയ്​തത്​. മാസ്​ക്​ ധരിക്കാത്തതിന്​ അറസ്റ്റിലായ നടപടിയിൽ തനിക്ക്​ യാതൊരു കുറ്റബോധമില്ലെന്നും ഇവിടെയും പൊലീസ്​ അതിക്രമമാണെന്നും​ റൈറ്റ്​ പ്രതികരിച്ചു.

Full View

മാസ്​ക്​ ധരിക്കാൻ റൈറ്റ്​ വിസമ്മതിച്ചതിനെ തുടർന്ന്​ ബാങ്ക്​ മാനേജരാണ്​ പൊലീസിനെ വിളിച്ചത്​. കെട്ടിടത്തിൽ നിന്ന്​ പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും അവർ തുടരുകയായിരുന്നു.

ഓഫിസറുടെ ബോഡി കാമറ ദൃശ്യങ്ങളിൽ നിന്നും ബാങ്ക്​ ലോബിയിൽ നിൽക്കുന്ന റൈറ്റ്​ മാസ്​ക്​ ധരിച്ചില്ലെന്ന്​ വ്യക്തമാണെന്ന്​ പൊലീസ്​ പറഞ്ഞു. മറ്റ്​ ഇടപാടുകാർ മുഴുവനും മാസ്​ക്​ ധരിച്ച്​ ബാങ്കിലെത്തിയപ്പോൾ റൈറ്റിന്​​ മാത്രമാണ്​ മാസ്​കില്ലാ​തിരുന്നത്​. കോവിഡ്​ വ്യാപനത്തിന്​ ശേഷം സാമ്പത്തിക രംഗം സജീവമായ യു.എസിലെ സുപ്രധാന സംസ്​ഥാനങ്ങളിൽ ഒന്നാണ്​ ടെക്​സസ്​.

ചെറിയ രീതിയിൽ പരിക്കേറ്റ റൈറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ബാങ്ക്​ തയാറായില്ല.

Tags:    
News Summary - refused to wear mask Woman handcuffed, pinned on floor by police in Texas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.