Posted On
date_range Updated On
date_range അഭയാർഥി പുനരധിവാസം: അഫ്ഗാന് 10 കോടി ഡോളറിന്‍റെ യു.എസ് പാക്കേജ്
വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ അഭയാർഥി പുനരധിവാസത്തിന് 10 കോടി ഡോളറിെൻറ (ഏകദേശം 740 കോടി രൂപ) അടിയന്തര ധനസഹായ പാക്കേജിന് അനുമതി നൽകി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.
പ്രത്യേക കുടിയേറ്റ വിസയിൽ യു.എസിൽ ജോലിചെയ്യുന്ന അഫ്ഗാനികളെ തിരിച്ചയക്കാനുള്ള നടപടികളും യു.എസ് തുടങ്ങിയിട്ടുണ്ട്. ഇവരെയുൾപ്പെടെ പുനരധിവസിപ്പിക്കാനാണ് സഹായം. താലിബാനിൽനിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണിത്.
വിസ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ ആദ്യസംഘം ഈ മാസാവസാനം അഫഗാനിലേക്ക് തിരികെയെത്തും. 2001ലെ അധിനിവേശത്തിനുശേഷമാണ് പരിഭാഷകരായും മറ്റു ജോലി ചെയ്യാനും അഫ്ഗാനികൾക്ക് യു.എസ് പ്രത്യേക കുടിയേറ്റ വിസ നൽകിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.